തൃശൂർ: കൊടുങ്ങല്ലൂരിൽ യുവ ദമ്പതികൾ താമസിക്കുന്ന ഫ്ളാറ്റിലെ ഫ്രിഡ്ജിൽ ഭ്രൂണം കണ്ടെത്തി.ചാത്തേടത്തുപറമ്പിൽ ദമ്പതികളായ അഭിഷേക് (23), അപർണ കൃഷ്ണദാസ് (28) എന്നിവർ താമസിച്ചിരുന്ന ഫ്ലാറ്റിലെ ഫ്രിഡ്ജിനുള്ളിലാണ് ഗർഭസ്ഥശിശുവിന്റെ മൃതദേഹമുണ്ടായിരുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് മൂന്ന് മാസം പ്രായമുള്ള ഭ്രൂണം കണ്ടെത്തിയത്.
ഫ്രിഡ്ജിൽ ചെറിയ പെട്ടിക്കുള്ളിൽ സൂക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. ......
ഒല്ലൂരിൽ യുവതി കുത്തേറ്റ് മരിച്ച സംഭവത്തിൽ അയൽവാസി പൊലീസ് കസ്റ്റഡിയിൽ. ക്രിസ്റ്റഫർ നഗർ പുത്തൂർ വീട്ടിൽ സൗമ്യ (45) ആണ് മരിച്ചത്.......
തൃശൂർ∙ സിപിഐ വിട്ട നാട്ടിക എംഎൽഎ സി.സി. മുകുന്ദൻ ബിജെപിയിൽ ചേർന്നു.......
എച്ചിപ്പാറ ഉന്നതിയിലെ മലയൻ വീട്ടിൽ കുമാർ ആണ് മരിച്ചത്. 42 വയസായിരുന്നു.......
തൃശ്ശൂർ: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിന് പിന്നാലെ സിപിഐയിൽ പൊട്ടിത്തെറി. നാട്ടികയിൽ സിപിഐ സ്ഥാനാർത്ഥിയെ നിശ്ചയിച്ചത് പണം വാങ്ങിയാണെന്ന ഗുരുതര ആരോപണവുമായി സിറ്റിംഗ് എംഎൽഎ സിസി മുകുന്ദൻ രംഗത്തെത്തി. ......
കൊടുങ്ങല്ലൂർ: കയ്പമംഗലം, കൊടുങ്ങല്ലൂർ നിയമസഭാ മണ്ഡലങ്ങളിലെ സിപിഐയുടെ പ്രാഥമിക സ്ഥാനാർത്ഥി പട്ടികയിൽ സിറ്റിംഗ് എംഎൽഎമാരില്ല. നിലവിലുള്ള എംഎൽഎമാരുടെ പേരുകൾ ഒഴിവാക്കിയാണ് സിപിഐ മണ്ഡലം കമ്മിറ്റികൾ പ്രാഥമിക സ്ഥാനാർഥിപ്പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ......
തൃശ്ശൂർ: വിവാഹവാഗ്ദാനം നൽകി യുവതികളെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ പിടിയിലായി. തൃശ്ശൂർ താന്ന്യം സ്വദേശിയായ യദു ഗിരീഷ് (38) ആണ് അറസ്റ്റിലായത്. ......
തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ പരിസരത്ത് 500 ലധികം ഇരുചക്രവാഹനങ്ങൾ കത്തി നശിച്ച സംഭവത്തിൽ നഷ്ടപരിഹാര തുക റെയിൽവേയുടെ ഭാഗത്തിൽ നിന്ന് അനുവദിക്കുവാൻ യാതൊരു നടപടിയും ഇല്ലെന്നുള്ള പരാതിയിൽ നാല് ആഴ്ചക്കകം റെയിൽവേ തിരുവനന്തപുരം ഡിവിഷണൽ മാനേജർ റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശിച്ചു.
ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിങ് ഇത് സംബന്ധിച്ച് നല്കിയ പരാതിയിലാണ് കമ്മീഷൻ അംഗം വി ഗീത റെയിൽവേയോട് റിപ്പോർട്ട് തേടിയത്.
തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ ടുവീലർ പാർക്കിങ് പരിസരത്താണ് തീ പിടുത്തം ഉണ്ടായത്. ......
തൃശൂർ: കേരളത്തിന്റെ സാംസ്കാരിക തനിമ വിളിച്ചോതുന്ന ചരിത്ര പ്രസിദ്ധമായ മച്ചാട് മാമാങ്കത്തിനെക്കുറിച്ച് ഡോക്യുമെന്ററി ഒരുങ്ങുന്നു. മലയാള സിനിമയിലെ പ്രമുഖ പ്രൊഡക്ഷൻ കൺട്രോളറും, എഴുത്തുകാരനുമായ ഷാജി പട്ടിക്കരയാണ് ഡോക്യുമെന്ററി സംവിധാനം ചെയ്യുന്നത്. ......
തൃശ്ശൂർ: കലശമല ആര്യലോക് ആശ്രമത്തിന്റെ നേതൃത്വത്തിൽ കൃഷിയുടെ താളം പിഴക്കാതിരിക്കാനും കുട്ടികളിലും സമൂഹത്തിലും കാർഷിക അവബോധം വളർത്താനും ലക്ഷ്യമിട്ട് കൊയ്ത്തുമേള സംഘടിപ്പിച്ചു.പോർക്കുളം കാഞ്ഞിരപ്പാടത്ത് ആര്യലോക് ആശ്രമം സമ്പൂർണ്ണ ജൈവരീതിയിൽ കൃഷി ചെയ്ത പരമ്പരാഗത നെല്ലിനമായ രക്തശാലിയുടെ വിളവെടുപ്പിലൂടെയാണ് കൊയ്ത്തുമേള സംഘടിപ്പിച്ചത്.ഡോ. മാർ യൂലിയോസ് മെത്രാപ്പോലീത്ത കൊയ്ത്തുമേള ഉദ്ഘാടനം ചെയ്തു. ......